ലാലു പ്രസാദ് യാദവിന് ആറു മണിക്കൂര്‍ നീണ്ട ഹൃദയ ശസ്ത്രക്രിയ
ലാലു പ്രസാദ് യാദവിന് ആറു മണിക്കൂര്‍ നീണ്ട ഹൃദയ ശസ്ത്രക്രിയ
Thursday, August 28, 2014 12:09 AM IST
മുംബൈ: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഹൃദയശസ്ത്രകിയയ്ക്കു വിധേയനായി. ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ശസ്ത്രക്രിയ ആറു മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ എവിആര്‍ എറോട്ടിക് വാല്‍വ് മാറ്റിവയ്ക്കുകയും ഹൃദയത്തിലുണ്ടായിരുന്ന 3 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരം അടയ്ക്കുകയും ചെയ്തു.

എറോട്ടിക് സ്റെനോസിസ് എന്ന ഹൃദയരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ലാലു പ്രസാദ് യാദവ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു. ഏറെ പരിശോധനകള്‍ക്കു ശേഷമാണ് അറുപത്താറുകാരനായ ലാലുവിനെ ശസ്ത്രകിയയ്ക്കു വിധേയനാക്കിയതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. രാമകാന്ത് പാണ്ഡെ പറഞ്ഞു. ഇതിനിടെ ലാലുവിന്റെ സൌഖ്യത്തിനായി ആര്‍ജെഡി ആസ്ഥാനമായ പാട്നയില്‍ നേതാക്കളും അണികളും ചേര്‍ന്നു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.