ഗാഡ്ഗില്‍: ഗോവ ഫൌണ്േടഷന്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും
Friday, August 29, 2014 11:41 PM IST
പനാജി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യുമെന്നു പരിസ്ഥിതി സംഘടനയായ ഗോവ ഫൌണ്േടഷന്‍. പശ്ചിമഘട്ട സംരക്ഷണത്തിനു കസ്തൂരിരംഗന്‍ അധ്യക്ഷനായ പാനലിന്റെ റിപ്പോര്‍ട്ടാണ് പരിഗണിക്കുന്നതെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണിത്.

കസ്തൂരിരംഗന്‍ സമിതിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്നു വ്യക്തമാക്കാന്‍ ഹരിതട്രൈബ്യൂണല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അടുത്തമാസം ഒമ്പതുവരെ സമയം അനുവദിച്ചിരുന്നു. പരിസ്ഥിതിമന്ത്രാലയത്തിന്റെ നടപടികളെ ചോദ്യംചെയ്യാന്‍ ഹരിത്ര ട്രൈബ്യൂണല്‍ സമയം അനുവദിക്കുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണു തുടര്‍നടപടികളെന്നും ഗോവ ഫൌണ്േടഷന്‍ ഡയറക്ടര്‍ ഡോ. ക്ളോഡ് ആല്‍വാരിസ് പറഞ്ഞു. വിവിധതലങ്ങളില്‍ ആശയവിനിമയം നടത്തി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച് തയാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതു നിര്‍ഭാഗ്യകരമാണ്. പശ്ചിമഘട്ടവാസികളായ 12 വിദഗ്ധര്‍ വിശദപഠനത്തിനുശേഷമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.


പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകളാണ് നിര്‍ദേശിക്കുന്നത്. ഉന്നതതലങ്ങളില്‍ നിന്നുള്ള പ്രകൃതി സംരക്ഷണം എക്കാലത്തും പരാജയപ്പെട്ടതാണെന്നും ക്ളോഡ് ആല്‍വാരിസ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.