ഗോപിനാഥ് മുണ്െടയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നു മകള്‍
Friday, August 29, 2014 11:42 PM IST
മുംബൈ: തന്റെ പിതാവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്െടയുടെ മകള്‍ പങ്കജ. ഇന്നലെ ആരംഭിച്ച സംഘര്‍ഷ് യാത്രയുടെ ഉദ്ഘാടനവേളയിലാണു പങ്കജ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ എംഎല്‍എയാണു പങ്കജ. 3000 കിലോമീറ്റര്‍ പിന്നീടുന്ന സംഘര്‍ഷ് യാത്ര മഹാരാഷ്ട്രയിലെ 79 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. 1994ല്‍ ഗോപിനാഥ് മുണ്െട നടത്തിയ സംഘര്‍ഷ് യാത്രയാണ് 1995ല്‍ ബിജെപി-ശിവസേന മുന്നണിയെ അധികാരത്തിലെത്തിച്ചതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.