ബദാവൂന്‍ കൊലപാതകം: ബിഎസ്പി എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു
Friday, August 29, 2014 12:49 AM IST
ന്യൂഡല്‍ഹി: ബദാവൂനിലെ സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിഎസ്പി എംഎല്‍എ സിനോദ് കുമാര്‍ ഷാക്യയെ സിബിഐ ചോദ്യം ചെയ്തു. കുടുംബാംഗങ്ങളെ പലതരത്തിലുള്ള മൊഴി നല്കാന്‍ പ്രേരിപ്പിച്ചു എന്ന കാരണത്താലാണ് എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തത്.

സിബിഐ ഏകദേശം കേസ് തീര്‍പ്പാക്കി. മെഡിക്കല്‍ ബോര്‍ഡില്‍നിന്നു അവസാന ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റവാളികളെ അറസ്റ് ചെയ്യുമെന്നും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുമെന്നും സിബിഐ അറിയിച്ചു. അന്വേഷണ സംഘം കസ്റഡിയിലെടുത്ത അഞ്ചുപേര്‍ക്കു പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പങ്കില്ലെന്നു തിങ്കളാഴ്ച സിബിഐ പറഞ്ഞിരുന്നു. കഴിഞ്ഞ മേയിലാണ് പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയനിലയില്‍ കണ്െടത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.