തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കണമെന്നു സുപ്രീംകോടതി
തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കണമെന്നു സുപ്രീംകോടതി
Saturday, August 30, 2014 12:24 AM IST
ന്യൂഡല്‍ഹി: ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കണമെന്നു സുപ്രീം കോടതി. അബ്ദുള്‍ ഖാദറിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായ അഷറഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നാമനിര്‍ദേശപത്രിക നല്‍കുമ്പോള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ പ്രതിഫലം പറ്റുന്ന പദവി വഹിച്ചിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു അഷറഫ് കോക്കൂര്‍ ആവശ്യപ്പെട്ടിരുന്നത്.


എന്നാല്‍, ഈ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ സുപ്രീം കോടതി ബെഞ്ച് കേസില്‍ ഉത്തരവിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.