ജയലളിത വീണ്ടും എഡിഎംകെ സെക്രട്ടറി
ജയലളിത വീണ്ടും എഡിഎംകെ സെക്രട്ടറി
Saturday, August 30, 2014 12:33 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷണറുമായ വിശാലാട്ചി നെടുംചേഴിയനാണ് ഇക്കാര്യം അറിയിച്ചത്.പാര്‍ട്ടിയുടെ സ്ഥാപകനായ എം.ജി. രാമചന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് 1987 മുതല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ജയലളിതയാണു വഹിക്കുന്നത്. അഞ്ചുവര്‍ഷമാണ് ജനറല്‍ സെക്രട്ടറിയുടെ കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.