ദീര്‍ഘദൂര ട്രെയിന്‍ നിര്‍ത്തി റെയില്‍വേയുടെ സഹായം; യുവതിക്കു സുഖപ്രസവം
Saturday, August 30, 2014 12:33 AM IST
പാറ്റ്ന: റെയില്‍വേയുടെ മനുഷ്യസ്നേഹം യുവതിക്കു സുഖപ്രസവത്തിനു വഴിയൊരുക്കി. കഴിഞ്ഞ ദിവസം അജ്മര്‍-കിഷന്‍ഗഞ്ച് എക്സ്പ്രസിനാണു സ്റോപ്പില്ലാതിരുന്നിട്ടും അപ്രതീക്ഷിതമായി സോണ്‍പുര്‍ ഡിവിഷനിലെ ദിഗ്വാര സ്റേഷനില്‍ നിര്‍ത്തേണ്ടിവന്നത്.

യാത്രയ്ക്കിടെ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഗാര്‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ട്രെയിന്‍ ദിഗ്വാര സ്റേഷനില്‍ എത്തിയപ്പോള്‍ കാത്തുനിന്ന ഡോക്ടറും നഴ്സും യുവതിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്കി. മാനുഷികപരിഗണനയനുസരിച്ചാണു ട്രെയിന്‍ നിര്‍ത്തിയതെന്നു സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ബി.എന്‍.പി. വര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.