കേന്ദ്രജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം
Saturday, August 30, 2014 12:11 AM IST
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ സംവിധാനത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. മലിേേ റമിരല.ഴ്ീ.ശി എന്ന വെബ്സൈറ്റിലൂടെയാണു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നിലയും ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദ വിവരങ്ങളും പൊതുജനങ്ങള്‍ക്കുകൂടി അറിയാനുള്ള റിയല്‍ അറ്റന്‍ഡന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ സംവിധാനത്തില്‍ കൃത്രിമങ്ങള്‍ തടയുന്നതിന്റെയും ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിന്റെയും ഭാഗമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് മോദി സര്‍ക്കാരിനു പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രചോദനമായത്. ഇത്തരം സംവിധാനങ്ങള്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ഒരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു റിയല്‍ ടൈം അറ്റന്‍ഡന്‍സ് എന്ന വൈബ്സൈറ്റ്.


ഓരോ ദിവസത്തെ ഹാജര്‍ നിലയും രേഖാചിത്രങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കും. ഒപ്പം മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം നിരിക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നുണ്ട്. മന്ത്രാലയങ്ങള്‍ക്കുമേല്‍ മൂന്നാം കക്ഷി ഓഡിറ്റിംഗ് ഏര്‍പ്പെടുത്താനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ച നിയമനിര്‍മാണം ആരംഭിച്ചതായി കേന്ദ്ര പഴ്സണേല്‍ കാര്യ മന്ത്രാലയം അറിയിച്ചു. സുപ്രധാന പൊതുഭരണകേന്ദ്രങ്ങളും ഓഡിറ്റിംഗ് പരിധിയില്‍ വന്നേക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെയും വെബ്സൈറ്റുകളെ മാതൃകയാക്കിയാണു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.