മുംബൈ ആക്രമണത്തിന് ലഷ്കര്‍ ഭീകരെ സഹായിച്ചയാള്‍ ആഗോള ഭീകരരുടെ പട്ടികയില്‍
Saturday, August 30, 2014 12:14 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരെ സഹായിച്ച മുഹമ്മദ് ഇക്ബാലിനെ ആഗോള ഭീകരരുടെ പട്ടികയില്‍ അമേരിക്ക പെടുത്തി. മുംബൈ ആക്രമണം നടത്തിയവര്‍ക്ക് ഇറ്റലിയില്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉണ്ടാക്കാന്‍ സഹായിച്ചത് ഇയാളാണ്. ഇതു വഴിയാണ് ഭീകരര്‍ പാക്കിസ്ഥാനിലുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്.

ഇക്ബാലിന്റെ ആസ്മ മണി എക്സ്ചേഞ്ചിനെ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയിലും പെടുത്തിയിട്ടുണ്ട്. നേരത്തെ, ഇറ്റലിയില്‍ പിടിയിലായ ഇയാളെ പാക്കിസ്ഥാനു കൈമാറിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.