യോഗി ആദിത്യനാഥിനു യുപിയില്‍ ബിജെപിയുടെ പ്രചാരണച്ചുമതല
Saturday, August 30, 2014 12:17 AM IST
ന്യൂഡല്‍ഹി: യുപിയിലെ ഉപതെരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗി ആദിത്യനാഥ് ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കും. ഇതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. യുപി ബിജെപി അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പേയ്, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര എന്നിവര്‍ക്കൊപ്പമാണ് യോഗി ആദിത്യനാഥിനു പ്രചാരണത്തിന്റെ മേല്‍നോട്ടം നല്കിയിരിക്കുന്നത്


വാരാണസി ലോക്സഭാ മണ്ഡലത്തിലേക്കും സഹരാന്‍പുര്‍ നഗര്‍, ബിജ്നോര്‍, ഠാക്കൂര്‍വാഡ, നോയിഡ, നിഘാസാന്‍, ലക്നോ ഈസ്റ്, ഹമിര്‍പുര്‍, ചാര്‍ഖാരി, സിരാതു, ബാല്‍ഹ, രോഹാനിയ എന്നീ 11 മണ്ഡലങ്ങളിലേക്കുമാണു സെപ്റ്റംബര്‍ 13നു തെരഞ്ഞെടുപ്പു നടക്കുക. 10 നിയമസഭാ മണ്ഡലങ്ങള്‍ ബിജെപിയും ഒരെണ്ണം സഖ്യകക്ഷിയായ അപ്നാ ദളും പ്രതിനിധീകരിച്ചിരുന്നതാണ്. ഈ 11 മണ്ഡലങ്ങളും നിലനിര്‍ത്തേണ്ടതു ബിജെപിക്ക് അഭിമാനപ്രശ്നമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.