പിന്നിലും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
പിന്നിലും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
Sunday, August 31, 2014 11:19 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുനീങ്ങു ന്നു.

കേന്ദ്രആരോഗ്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്ര ഗ താഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു കത്തു നല്‍കി. വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം കേന്ദ്രം ഇക്കാര്യത്തില്‍ നിയമം കര്‍ശനമാക്കിക്കൊണ്ടു തീരുമാനമെടുക്കും.

ഇതോടൊപ്പം തന്നെ മോട്ടോര്‍ വാഹനനിയമങ്ങള്‍ കര്‍ക്കശമാക്കാനും ആലോചനയുണ്ട്. ഡ്രൈ വിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വ്യാപകമായി അപകടത്തിനു കാരണമാകുന്നതു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിലും കര്‍ശന നിയമപരിഷ്കരണം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനാവശ്യമായ സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം ഗതാഗത മന്ത്രി ക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ്് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയെങ്കിലും വിവാദങ്ങള്‍ക്കു വഴി തെളിച്ചതോടെ ആ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതില്‍ നിരവധി അപ്രായോഗികതകള്‍ ചൂണ്ടിക്കാട്ടി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ വിയോജിപ്പു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും നടപടിയെടുക്കുക.


ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന പുരുഷന്‍മാര്‍ക്കു പുറമേ സ്ത്രീകളും ഹെല്‍മറ്റ് ധരിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കി വരികയാണ്. കാറിന്റെ പിന്‍സീറ്റിലിരുന്നു യാത്ര ചെയ്യവേ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്െട കാറപകടത്തില്‍ മരിച്ച സംഭവത്തിനു ശേഷം ഉടന്‍ തന്നെ വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ നിര്‍ദേശിച്ചിരുന്നതാണ്.

ഇതേത്തുടര്‍ന്നു വിവിധ കോണുകളില്‍ നിന്നു സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇഴഞ്ഞുനീങ്ങുകയായിരുന്നു.

1955ല്‍ തന്നെ പല വിദേശ രാജ്യങ്ങളും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇതു നിര്‍ബന്ധമാക്കിയത് 1989 മോട്ടോര്‍ വാഹന നിയമം പാസായപ്പോഴാണ്. ഇതു നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്െടന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കും പോലെ പത്തു വയസിനു മുകളിലുള്ള കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. അതില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നിയന്ത്രണത്തിലായിരിക്കണം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തുന്നവര്‍ക്കു പെട്രോള്‍, ഡീസല്‍ എന്നിവ പമ്പുകളില്‍ നിന്നു നല്‍കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.