പെട്രോളിന് 1.82 രൂപ കുറച്ചു; ഡീസലിന് 50 പൈസ കൂട്ടി
പെട്രോളിന് 1.82 രൂപ കുറച്ചു; ഡീസലിന് 50 പൈസ കൂട്ടി
Sunday, August 31, 2014 11:21 PM IST
സ്വന്തം ലേഖകന്‍

ന്യുഡല്‍ഹി: പെട്രോള്‍ വില 1.82 രൂപ കുറച്ചു, ഡീസല്‍ വില 50 പൈ സ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് ആനുപാതികമായി പെട്രോള്‍ വില എണ്ണക്കമ്പനികള്‍ പുതുക്കിയത്. 50 പൈസ വര്‍ധിക്കുന്നതോടെ ഡീസല്‍ വിലയും ക്രൂഡ് ഓയില്‍ വിപണി നിലവാരത്തിന് ഒപ്പമെത്തും.

ഡീസല്‍ വില വിപണി നില വാരത്തിലെത്തുന്നതോടെ വില നിയന്ത്രണം നീക്കാനാണ് യുപിഎ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. അതുതന്നെയാണ് മോദി സര്‍ക്കാരിന്റെ നിലപാട്. സബ്സിഡി ഇല്ലാത്ത ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന്റെ വില 19 രൂപയും വാണിജ്യാവശ്യത്തിനുള്ള 19.2 കിലോയുടെ സിലിണ്ടറിനു 32 രൂപയും കുറഞ്ഞിട്ടുണ്ട്.


പെട്രോള്‍ വില നിര്‍ണയത്തിലെ സര്‍ക്കാര്‍ നിയന്ത്രണം നീക്കിയതു 2010 ജൂണിലാണ്.

പുതുക്കിയ പെട്രോള്‍ വില

എറണാകുളം 70.76, ആലപ്പുഴ 71.05, ഇടുക്കി 71.54, കോട്ടയം 71.04, കൊല്ലം 71.59, പത്തനംതിട്ട 71.40, തിരുവനന്തപുരം 72.00, തൃശൂര്‍ 71.22, മലപ്പുറം 71.27, കോഴിക്കോട് 70.98, പാലക്കാട് 71.55, വയനാട് 71.58, കണ്ണൂര്‍ 70.93, കാസര്‍ഗോഡ് 71.48.

പുതുക്കിയ ഡീസല്‍ വില

എറണാകുളം 62.16, ആലപ്പുഴ 62.43, ഇടുക്കി 62.80, കോട്ടയം 62.42, കൊല്ലം 62.94, പത്തനംതിട്ട 62.76, തിരുവനന്തപുരം 63.32, തൃശൂര്‍ 62.58, മലപ്പുറം 62.65, പാലക്കാട് 62.90, കോഴിക്കോട് 62.39, വയനാട് 62.87, കണ്ണൂര്‍ 62.33, കാസര്‍ഗോഡ് 62.85.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.