രാജസ്ഥാനില്‍ വാഹനാപകടത്തില്‍ 10 തീര്‍ഥാടകര്‍ മരിച്ചു
Monday, September 1, 2014 12:09 AM IST
ജോധ്പുര്‍: രാജസ്ഥാനിലെ പാലി ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു പത്തു പേര്‍ മരിച്ചു. ബാബാ രാംദേവ് തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നവരാണു പൊഖ്റാനു സമീപം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ 34 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്. ബസില്‍ 45 യാത്രക്കാരുണ്ടായിരുന്നു. അപകട ശേഷം ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ അപകടത്തില്‍ മരണപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.