നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുമിത്ര നാളെ കമ്മീഷന്‍ ചെയ്യും
Wednesday, September 3, 2014 12:32 AM IST
ചെന്നൈ: നാവികസേന തദ്ദേശീയമായി നിര്‍മിച്ച നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുമിത്ര നാവിക സേനാ മേധാവി ആര്‍.കെ. ധവാന്‍ നാളെ കമ്മീഷന്‍ ചെയ്യും. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയിലെ ഈസ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഐഎന്‍എസ് സുമിത്ര എത്തുന്നത്.

വാസ്കോയിലെ ഗോവ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച നാലാമത് നേവല്‍ ഓഫ്ഷോര്‍ പട്രോളിംഗ് വെസലാണ് ഐഎന്‍എസ് സുമിത്ര. 25 നോട്ടിക്കല്‍ മൈല്‍ വേഗപരിധിയുള്ള കപ്പലിന് 105 മീറ്റര്‍ നീളമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.