ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: കേന്ദ്രം റിപ്പോര്‍ട്ട് തേടി
Wednesday, September 3, 2014 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരള സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി.

കുറ്റക്കാരായവരെ ഉടന്‍ പിടികൂടണമെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ടെലിഫോണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നതതല സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്െടന്നു മുഖ്യമന്ത്രി മറുപടി നല്‍കിയതായി രാജ്നാഥ് സിംഗ് വെളിപ്പെടുത്തി.


മുഖ്യമന്ത്രിയുമായി നട ത്തിയ സംഭാഷണത്തിനുശേഷം രാജ്നാഥ് സിംഗ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ച ര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോ ഗം വിളിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയവൈ രത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും രാജ്നാഥ് സിംഗ് പ റഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.