അഞ്ചു യുവാക്കള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു
Monday, September 15, 2014 12:18 AM IST
ബാംഗളൂര്‍: ബാംഗളൂരില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനുശേഷം മടങ്ങിയ അഞ്ചു യുവാക്കള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ഗണേശവിഗ്രഹ നിമജ്ജന ചടങ്ങുകള്‍ക്കുശേഷം വിഗ്രഹവുമായി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

ട്രാക്ടറില്‍ ഉറപ്പിച്ചിരുന്ന ലോഹനിര്‍മിത വിഗ്രഹം സമീപത്തുകൂടി കടന്നുപോയിരുന്ന വൈദ്യുതലൈനില്‍ തട്ടിയതാണ് അപകടത്തിനു കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.