സോണിയഗാന്ധിക്കും അമിത് ഷായ്ക്കും വിവരാവകാശ കമ്മീഷന്റെ നോട്ടീസ്
സോണിയഗാന്ധിക്കും  അമിത് ഷായ്ക്കും വിവരാവകാശ കമ്മീഷന്റെ നോട്ടീസ്
Monday, September 15, 2014 12:13 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കു പുറമേ നാല് രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്കും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാത്തതിനാണ് കോണ്‍ഗ്രസ്, ബിജെപി, എന്‍സിപി, സിപിഐ, സിപിഎം, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ക്കു നോട്ടീസ് നല്‍കിയത്.

വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇദ്ദേഹം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയകക്ഷികള്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 17നും മാര്‍ച്ച് 25നും കമ്മിഷന്‍ ആറു ദേശീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. നോട്ടീസിനു മറുപടി നല്‍കാന്‍ ആറുപാര്‍ട്ടികളും തയാറായില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ കാരണംകാണിക്കല്‍ നോട്ടീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.