രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും: അഡ്വാനി, രാജ്നാഥ് സിംഗ്
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കും: അഡ്വാനി, രാജ്നാഥ് സിംഗ്
Monday, September 15, 2014 12:17 AM IST
ഗോരഖ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നം സഫലമാക്കുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും. വെള്ളിയാഴ്ച രാത്രി അന്തരിച്ച മഹന്ത് അവൈദ്യനാഥിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഗോരഖ്പൂരിലെത്തിയതായിരുന്നു ഇരുനേതാക്കളും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നേതൃത്വം നല്‍കിയയാളാണു മഹന്ത് അവൈദ്യനാഥ്. അദ്ദേഹത്തിന്റെ മരണത്തോടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവേയാണു ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വിശദീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മഠാധിപതിയായ മഹന്ത് അവൈദ്യനാഥ് ലോക്സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.