അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തി
അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തി
Tuesday, September 16, 2014 11:25 PM IST
ചെന്നൈ: ഹോളിവുഡ് ആക്ഷ ന്‍ ഹീറോയും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു.

ഇന്നലെ തമിഴ്നാട് സെക്രട്ടറിയറ്റില്‍ ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തമിഴ് സൂപ്പര്‍താരം സൂര്യ ഷ്വാര്‍സെനെഗറെ സന്ദര്‍ശിച്ചു.

ഫിറ്റ്നെസില്‍ തന്റെ ആരാധനാപാത്രമായ ഷ്വാര്‍സെനെഗര്‍ രചിച്ച ബോ ഡി ബില്‍ഡിംഗ് പുസ്തകത്തില്‍ അദ്ദേഹത്തിന്റെ കൈയൊപ്പു പതിപ്പിക്കാനും സൂര്യ മറന്നില്ല. ശങ്കര്‍-വിക്രം കൂട്ടു കെട്ടിന്റെ ചിത്രം ഐ യുടെ ഓഡിയോ പ്രകാശനത്തിനായാണ് ഷ്വാര്‍സെനെഗര്‍ ചെന്നൈയിലെത്തിയത്.


എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആമി ജാക്സണാണു നായികാ വേഷത്തിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.