കൊച്ചി മെട്രോ: രണ്ടാം ഘട്ട വികസനരേഖയ്ക്ക് അംഗീകാരം
കൊച്ചി മെട്രോ: രണ്ടാം ഘട്ട വികസനരേഖയ്ക്ക് അംഗീകാരം
Wednesday, September 17, 2014 12:25 AM IST
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനുള്ള വിശദമായ പദ്ധതിരേഖയ്ക്ക് (ഡിപിആര്‍) കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയം മുതല്‍ കാക്കനാട് വരെ നീളുന്ന 11.17 കിലോമീറ്റര്‍ രണ്ടാമത് മെട്രോ പാതയ്ക്കാണ് കേന്ദ്ര നഗരവികസന സെക്രട്ടറി ശങ്കര്‍ അഗര്‍വാളിന്റെ അധ്യക്ഷതയില്‍ കൂടിയ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. നികുതി കണക്കാക്കാതെ 1600 കോടി രൂപ ചെലവ് വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി തേടേണ്ടതുണ്െടന്നും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.


കേന്ദ്ര നഗരവികസന സെക്രട്ടറിയും കെഎംആര്‍എല്‍ ചെയര്‍മാനുമായി ശങ്കര്‍ അഗര്‍വാള്‍ ചുമതലയേറ്റതിനു ശേഷം ആദ്യം നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്നത്. പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുന്നകതിനു ഫ്രഞ്ച് ധനകാര്യ ഏജന്‍സി തയാറാണ്. ഇത് എളുപ്പം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ആദ്യഘട്ടത്തിന്റെ കാര്യക്ഷമതയ്ക്ക് ഗുണകരമായിരിക്കും. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കെഎംആര്‍എല്‍ എംഡി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.