മോദിയുടെ പിറന്നാളിനു ഗുജറാത്തില്‍ 11 ക്ഷേമപദ്ധതികള്‍
മോദിയുടെ പിറന്നാളിനു ഗുജറാത്തില്‍ 11 ക്ഷേമപദ്ധതികള്‍
Thursday, September 18, 2014 12:19 AM IST
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ സമ്മാനമായി ഗുജറാത്തില്‍ 11 ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. സ്വാവലംബന്‍ അഭിമാന്‍ എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടന്ന ചടങ്ങില്‍ മോദി ലേസര്‍ ടോര്‍ച്ച് ഉപയോഗിച്ചാണു പദ്ധതി അവതരിപ്പിച്ചത്.

ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. രോഗംമൂലം വിഷമിക്കുന്ന നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്കു ചികിത്സാസൌകര്യം, കര്‍ഷകര്‍ക്കു ഗോഡൌണുകള്‍ നിര്‍മിക്കാനുള്ള സഹായം, ഐടിഐ വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റ് കംപ്യൂട്ടറുകള്‍, യുവസംരഭകര്‍ക്കുള്ള ധനസഹായം, ഭവനനിര്‍മാണപദ്ധതി തുടങ്ങിയവയാണ് നടപ്പാക്കുന്ന ക്ഷേമപരിപാടികള്‍.


ഗുജറാത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണു പദ്ധതിയെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ പങ്കാളിത്തമാണ് ഗുജറാത്തിലെ ക്ഷീരമേഖലയെ ലോകനിലവാരത്തിലെത്തിച്ചതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ 64-ാം ജന്മദിനവാര്‍ഷികമായിരുന്നു ഇന്നലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.