ഷി ചിന്‍പിംഗ് തുറന്ന മനസിന്റെ ഉടമയെന്നു ദലൈലാമ
ഷി ചിന്‍പിംഗ് തുറന്ന മനസിന്റെ ഉടമയെന്നു ദലൈലാമ
Friday, September 19, 2014 11:55 PM IST
മുംബൈ: ടിബറ്റിന്റെ പ്രശ്നം ഇന്ത്യയുടെ കൂടി പ്രശ്നമായിരുന്നെന്നും ബലപ്രയോഗത്തിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്‍ഗാമി ഹു ജിന്റാവോയെപ്പോലെയല്ല, യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്ന തുറന്ന മനസിന്റെ ഉടമയാണെന്നു ദലൈലാമ പ്രശംസിച്ചു.

ടാറ്റ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ദലൈലാമ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായി ഇരുരാജ്യങ്ങളും ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. വ്യക്തിപരമായ സൌഹൃദം നിലനിര്‍ത്തണം. ഇന്ത്യാ സന്ദര്‍ശനത്തോ ടെ ചൈനീസ് പ്രസിഡന്റ് നിരവധി കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞതായും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ചൈനീസ് പ്രസിഡന്റിനെതിരേ ടിബറ്റന്‍ യുവാക്കള്‍ പ്രതിഷേധിച്ചതിനെക്കുറിച്ചു പരാമര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു ദലൈലാമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.