ചൈനീസ് ഭാഷയില്‍ സുഷമയുടെ സ്വാഗതം
ചൈനീസ് ഭാഷയില്‍ സുഷമയുടെ സ്വാഗതം
Friday, September 19, 2014 11:55 PM IST
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഹൈദരാബാദ് ഹൌസില്‍ താരമായി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തപ്പോള്‍ സുഷമ, ചൈനീസ് ഭാഷ ഉപയോഗിച്ചു.

ചൈനീസി ല്‍ "ഗെ ചിയ, വോ ഹെന്‍ ഹുവാന്‍യിംഗ് നിന്‍ ഡാവോ യിങു ലായി'' (ഇന്ത്യയില്‍ അങ്ങേക്ക് വളരെ ഊഷ്മളമായ സ്വാഗതം) എന്നു പറഞ്ഞാണു സുഷമ, പ്രസിഡന്റ് ഷിയെ സ്വീകരിച്ചത്. അപ്രതീ ക്ഷിതമായി ചൈനീസ് ഭാഷയിലുള്ള സ്വാഗതം ഷിയടക്കമുള്ള അതിഥികളെ രസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.