ചൈനീസ് പ്രഥമ വനിത ഡല്‍ഹിയിലെ സ്കൂള്‍ സന്ദര്‍ശിച്ചു
ചൈനീസ് പ്രഥമ വനിത ഡല്‍ഹിയിലെ സ്കൂള്‍ സന്ദര്‍ശിച്ചു
Friday, September 19, 2014 12:27 AM IST
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഇന്ത്യ ാ സന്ദര്‍ശനത്തില്‍ കൂടുതല്‍ ആഹ്ളാദമുണ്ടായത് ഡല്‍ഹിയിലെ ഒരു സ്കൂളിലെ കുട്ടികള്‍ക്ക്.

ചൈനയിലെ പ്രഥമ വനിത പെംഗ് ലിയുവാനെ അതിഥിയായി കിട്ടിയതിന്റെ സന്തോഷമായിരുന്നു ഡല്‍ഹിയിലെ ടാഗോര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടികള്‍ക്കും അധികൃതര്‍ക്കുമുണ്ടായത്.

45 മിനിട്ടോളം സ്കൂളില്‍ ചെലവഴിച്ച ഗായിക കൂടിയായ പെംഗ് ലിയുവാന്‍ കുട്ടികളുമായി സംവദിക്കാനും അവരുടെ പാട്ടില്‍ ഒത്തുചേരാനും തയാറായി.


ചൈനയില്‍ പ്രചാരത്തിലുള്ള തായി-ചി, കൈയെഴുത്ത് ശാസ്ത്രം എന്നിവയുടെ അധ്യാപന രീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റിന്റെ ഭാര്യയെ ദക്ഷിണ ഡല്‍ഹിയിലെ ടാഗോര്‍ സ്കൂള്‍ ഇന്നലെ അതിഥിയായി ക്ഷണിച്ചത്.

കൈയെഴുത്ത് ശാസ്ത്രം അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ തന്റെ പിതാവില്‍ നിന്ന് അഭ്യസിച്ചിരുന്നതാണെന്നു വ്യക്തമാക്കിയ അവര്‍, സ്കൂളുകളില്‍ യോഗ അഭ്യസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.