ബാംഗളൂരില്‍ 350 കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ
Saturday, September 20, 2014 12:30 AM IST
ബാംഗളൂര്‍: നഗരത്തിലെ ഉറുദു പ്രൈമറി സ്കൂളില്‍ ഉച്ചഭക്ഷണത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 350 ഓളം കുട്ടികള്‍ ആശുപത്രിയില്‍. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ സമീപത്തുള്ള ഡോ. അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിയതായി സംസ്ഥാന ആരോഗ്യമന്ത്രി യു. ടി. ഖാദര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.