ചൈനീസ് പ്രസിഡന്റിന്റെ പേരു തെറ്റിച്ച ദൂരദര്‍ശന്‍ അവതാരകയെ പിരിച്ചുവിട്ടു
Saturday, September 20, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ പേരു തെറ്റായി അവതരിപ്പിച്ച ദൂരദര്‍ശന്‍ വാര്‍ത്ത അവതാരകയെ പിരിച്ചുവിട്ടു. ഷി എന്നതിനു പകരം ഇലവന്‍ എന്നാണ് വാര്‍ത്ത അവതാരക വായിച്ചത്. ഇംഗ്ളീഷിലെ തശ (ഷി) എന്നത് റോമന്‍ സംഖ്യയായ ഇലവന്‍(തക) എന്നു തെറ്റിദ്ധരിച്ചതാണ് വാര്‍ത്ത അവതാരകയ്ക്കു പണി പോകാനിടയാക്കിയത്. ക്ഷമിക്കാനാവാത്ത തെറ്റാണ് അവതാരക ചെയ്തതെന്നു വ്യക്തമാക്കിയ പ്രസാര്‍ഭാരതി അധികൃതര്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.

രാഷ്ട്രത്തലവനായ ഒരാളുടെ പേര് തെറ്റായി പറഞ്ഞതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കാരണം പോലും ചോദിക്കാതെ അവതാരകയെ പിരിച്ചുവിട്ട് ദൂരദര്‍ശന്‍ തടിയൂരിയത്. ഇവര്‍ ദൂരദര്‍ശന്റെ സ്ഥിരം ജോലിക്കാരി അല്ലെന്നും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നെന്നും പ്രസാര്‍ഭാരതി പറയുന്നു.


അതേസമയം, ഷീ ചിന്‍പിംഗിന്റെ പേരു തെറ്റായി പറഞ്ഞത് ആദ്യ സംഭവമല്ലെന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിലെ പല അവതാരകരും തെറ്റായി വായിക്കുന്ന വീഡിയോകളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. തുടര്‍ന്ന് ഈ ആവശ്യം അടുത്ത വെള്ളിയാഴ്ച പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.