കോന്‍ ബനേഗ ക്രോര്‍പതി: സഹോദരങ്ങള്‍ക്ക് ഏഴു കോടി
കോന്‍ ബനേഗ ക്രോര്‍പതി: സഹോദരങ്ങള്‍ക്ക് ഏഴു കോടി
Sunday, September 21, 2014 12:07 AM IST
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള റിയാലിറ്റി ക്വിസ് മത്സരമായ കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ ഡല്‍ഹിയിലെ നരുല സഹോദരങ്ങള്‍ ഏഴു കോടി രൂപ സ്വന്തമാക്കി. മാര്‍ക്കറ്റിംഗ് മാനേജര്‍ അചിനും വിദ്യാര്‍ഥിയായ സാര്‍ഥകുമാണ് പരിപാടിയുടെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ കോടിപതികളായത്. 14 ചോദ്യങ്ങള്‍ക്കും ഇരുവരും കൃത്യമായി മറുപടി പറഞ്ഞു. നാലു ലൈഫ് ലൈനുകള്‍ ഉപയോഗിച്ചു.

കോടിപതികളെ കിട്ടിയെന്ന് അവതാരകനും ബോളിവുഡ് നടനുമായ അമിതാഭ് ബച്ചനാണ് ആദ്യം ട്വീറ്റ് ചെയ്തത്. ബസൂൂൂംംബാ... അസുലഭ നിമിഷം, ബുദ്ധിപൂര്‍വമായ നീക്കം, അവിശ്വസനീയമായ കരുനീക്കം. എനിക്കു പറയാനുള്ളത് ഇത്രമാത്രം. കെബിസിയുടെ സൌന്ദര്യവും ആകാംക്ഷയും അതിന്റെ നെറുകയിലെത്തിയ സമയമാണിത്. ബച്ചന്റ് ട്വീറ്റ് ഇതായിരുന്നു. വിജയികളുടെ ഫോട്ടോകളും ട്വീറ്റിനൊപ്പമുണ്ട്.


ഇങ്ങനെയൊരു മുഹൂര്‍ത്തത്തിനാണു ഞങ്ങള്‍ കാത്തിരുന്നത്. ഇത് ആഘോഷിക്കാനുള്ള സമയമാണു ഷോയുടെ പ്രൊഡ്യൂസര്‍ സിദ്ധാര്‍ഥ് ബസു പറഞ്ഞു. സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് ഗൌരവ് സേത് വിജയികളെ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.