ഛത്തീസ്ഗഡില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി
Sunday, September 21, 2014 12:35 AM IST
റായ്പുര്‍: നക്സല്‍ ബാധിത പ്രദേശമായ അന്തഗഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ബിജെപിയുടെ ഭോജ്രാജ് നാഗും അംബേദ്കറേറ്റ് പാര്‍ട്ടിയുടെ രൂപ്ധര്‍ പു ദോയും തമ്മി ലായിരുന്നു പ്രധാന മത്സരം. നാഗിന് 63,616 വോട്ട് ലഭിച്ചപ്പോള്‍ നോട്ടയ്ക്കു (നിഷേധവോട്ട്) ലഭിച്ചത് 13,506 വോട്ടുകളാണ്. പു ദോയ്ക്കു 12,086 വോട്ടുകളും. 51,530 വോട്ടിന്റെ ഭൂരിപക്ഷത്തിന് നാഗ് വിജയിച്ചതായി പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.