സി. ദിവാകരന്‍ പുറത്ത്
സി. ദിവാകരന്‍ പുറത്ത്
Monday, September 22, 2014 12:03 AM IST
ന്യൂഡല്‍ഹി: തിരുവനന്തപു രം സ്ഥാനാര്‍ഥി നിര്‍ണയവുമാ യി ബന്ധപ്പെ ട്ട് അച്ചടക്ക നട പ ടിക്കു വിധേയനായ സി. ദിവാ കരനെ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. വിഷയം ചര്‍ച്ച ചെയ്തു ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനം രണ്ടു ദിവസമായി ഡല്‍ഹിയില്‍ കൂടിയ ദേശീയ കൌണ്‍സിലും അംഗീകരിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ദിവാകരന്‍ കത്ത് നല്‍കിയിരുന്നുവെ ന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഉചിതമായതല്ലെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ ആദ്യ അഭിപ്രായം. ദേശീയ നിര്‍വാഹക സമിതി അംഗമായ സി. ദിവാകരനെ സംസ്ഥാന സമിതിയില്‍ നിന്നു തരം താഴ്ത്തിയതു ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതു പരിശോധിച്ച ദേശീയ നിര്‍വാഹക സമിതി സംസ്ഥാന നേതൃത്വം അവതരിപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും നടപടികളും അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന്, സമിതിയില്‍ നിന്നു വിട്ടുനിന്നിരുന്ന സി. ദിവാകരനോട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണു വിവരം.


സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തതോടെ തിരുവനന്തപുരം മണ്ഡലത്തിലേത് പെയ്മെന്റ് സീറ്റാണെന്ന വിവാദവും ശമിപ്പിക്കാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.