സര്‍ക്കാരിന്റെ ബ്രേക്കിംഗ് ന്യൂസുകള്‍ ഇനി ദൂരദര്‍ശനു മാത്രം
സര്‍ക്കാരിന്റെ ബ്രേക്കിംഗ് ന്യൂസുകള്‍ ഇനി ദൂരദര്‍ശനു മാത്രം
Tuesday, September 23, 2014 12:17 AM IST
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ബ്രേക്കിംഗ് ന്യൂസുകള്‍ ഇനി ദൂരദര്‍ശനും ആകാശവാണിക്കും മാത്രം. വിവിധ മന്ത്രാലയങ്ങളുടെ പുതിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പ്രാധാന്യമനുസരിച്ചു ദൂരദര്‍ശനും ആകാശവാണിക്കും നല്കുമെന്നു മന്ത്രാലയങ്ങളുടെ ചുമതലയുള്ളവര്‍ ഔദ്യോഗികമായി അറിയിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ബിമല്‍ ജുല്‍ക പറഞ്ഞു.

സ്വകാര്യ വാര്‍ത്താചാനലുകള്‍ ദൂരദര്‍ശനു വെല്ലുവിളി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണു പുതിയ നിര്‍ദേശം. എന്നാല്‍, മറ്റു ചാനലുകള്‍ക്കു വാര്‍ത്തകള്‍ കൊടുക്കില്ലെന്ന് ഇതിനര്‍ഥമില്ല. ദൂരദര്‍ശന്റെ വാര്‍ത്തയേ മറ്റു ചാനലുകള്‍ ഉപയോഗിക്കാവൂ എന്ന പിടിവാശിയും മന്ത്രാലായത്തിന് ഇല്ലെന്നു ജുല്‍ക്ക പറഞ്ഞു.


ഇന്ത്യയില്‍ ദൂരദര്‍ശനും ആകാശവാണിയും ലഭിക്കാത്ത ഇടങ്ങളില്ല. അതിനാല്‍ത്തന്നെ മന്ത്രിതല സമിതിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. സര്‍ക്കാരില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഇതാണു സുരക്ഷിതമായ മാര്‍ഗമെന്നു തീരുമാനമെടുത്തു. തീരുമാനത്തെ എല്ലാവരും ശുഭാപ്തിവിശ്വാസത്തോടെ കാണമെന്നും ജുല്‍ക്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.