ജയലളിതയുടെ ജാമ്യഹര്‍ജി ഇന്നു പരിഗണിക്കും
ജയലളിതയുടെ ജാമ്യഹര്‍ജി ഇന്നു പരിഗണിക്കും
Wednesday, October 1, 2014 12:20 AM IST
ബാംഗളൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രത്യേക കോടതി നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയും ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത വിധിക്കെതിരേയും ജാമ്യത്തിനായും സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും.

ജയലളിതയുടെ ജാമ്യഹര്‍ജി ഇന്നലെ രാവിലെ പരിഗണിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് ഒക്ടോബര്‍ ആറിലേക്കു നീട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ജയലളിതയുടെ അഭിഭാഷകര്‍ റാംജത്മലാനിയുടെ നേതൃത്വത്തില്‍ ഹര്‍ജി പെട്ടെന്നു പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ ചീഫ് ജസ്റീസ് ജസ്റീസ് ഡി.എച്ച്. വഗേല അനുമതി നല്‍കിയതായി ജയലളിതയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.


സിആര്‍പിസി 389 വകുപ്പു പ്രകാരം അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക കോടതി വിധി സസ്പെന്‍ഡ് ചെയ്യാമെന്നു ജയലളിതയുടെ അഭിഭാഷകന്‍ റാംജത്മലാനി ഹര്‍ജി പരിഗണിച്ച അവധിക്കാല ബെഞ്ചിനെ അറിയിച്ചു. സിആര്‍പിസി 389 വകുപ്പ് അനുസരിച്ച് കീഴ്ക്കോടതി ശിക്ഷിച്ച കേസില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്െടങ്കില്‍ മേല്‍ക്കോടതിക്കു ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ അവകാശമുണ്ട്. ഹര്‍ജിക്കാരന്‍ തടവില്‍ കഴിയുകയാണെങ്കില്‍ സ്വന്തം ജാമ്യത്തില്‍ പുറത്തിറങ്ങാനും വ്യവസ്ഥയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.