പ്രമേഹരോഗ ചികിത്സ: 50 കേന്ദ്രങ്ങള്‍ തുടങ്ങും
Wednesday, October 1, 2014 12:44 AM IST
ന്യൂഡല്‍ഹി: ഹൃദ്രോഗം അടക്കം മിക്ക രോഗങ്ങളിലേക്കും നയിക്കുന്നതു പ്രമേഹ രോഗ പ്രതിരോധത്തിലും ചികിത്സയിലും വരുത്തുന്ന വീഴ്ചകളാണെന്നു പ്രമുഖ പ്രമേഹരോഗ ചികിത്സകനും പ്രഭാഷകനുമായ ഡോ. ദീപക് ചോപ്ര. ആറര കോടി പ്രമേഹരോഗികളുള്ള ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൂടി രോഗത്തിന്റെ പിടിയിലാകുന്നുണ്െടന്നു അപ്പോളോ ആശുപത്രി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി പറഞ്ഞു.


പ്രമേഹ രോഗ ചികിത്സയിലെ പ്രമുഖ ഗ്രൂപ്പായ യൂറോപ്പിലെ സനോഫിയുമായി ചേര്‍ന്നു അപ്പോളോ ഷുഗര്‍ എന്ന പേരിലാകും ഇന്ത്യയില്‍ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നു സനോഫി സിഇഒ ക്രിസ്റഫര്‍ വിബാഷറും അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപും ജോയിന്റ് എംഡിയും അപ്പോളോ ഷുഗര്‍ ചെയര്‍പേഴ്സണ്‍ സംഗീത റെഡ്ഡിയും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.