മോദി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി
Thursday, October 2, 2014 12:13 AM IST
ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. സന്ദര്‍ശനം വന്‍വിജയമാക്കിയ അമേരിക്കയ്ക്കു നന്ദി: മടങ്ങുംമുമ്പ് വാഷിംഗ്ടണില്‍ അമേരിക്കന്‍ ഇന്ത്യന്‍ ബിസിനസ് കൌണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി പറ ഞ്ഞു.

മോദിയുടെ അമേരിക്കയിലെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. ഇവിടെനിന്നു നേരിട്ട് ആന്‍ഡ്രൂസ് വ്യോമതാവളത്തിലെത്തിയ മോദി എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണ് ഡല്‍ഹിയിലേക്കു തിരിച്ചത്.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കര്‍, സൌത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ സ്റേറ്റ് അസിസ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ എന്നിവര്‍ പ്രധാനമന്ത്രിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.


സെപ്റ്റംബര്‍ 27നു യുഎന്‍ ജനറല്‍ അസംബ്ളിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിക്ക് ഒരു റോക്ക് താരത്തിനു നല്കുന്ന സ്വീകരണമാണ് മാഡിസണ്‍ സ്ക്വയറില്‍ പിറ്റേദിവസം അമേരിക്കയിലെ ഇന്ത്യക്കാര്‍ ഒരുക്കിയത്. അമേരിക്കയിലെ പ്രമുഖ വ്യക്തികളുമായും വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി സമയം കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.