മോദിയുടെ ഹരിയാന, മഹാരാഷ്ട്ര സന്ദര്‍ശനം ഒക്ടോബര്‍ നാലു മുതല്‍
Thursday, October 2, 2014 12:13 AM IST
ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്നു തിരിച്ചെത്തിയാലുടന്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ നാലു മുതല്‍ 13 വരെ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണറാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സജീവമാകും. കോണ്‍ഗ്രസ് സര്‍ക്കാരിനു സീറ്റ് നല്കാതെ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ മോദിയുടെ വികസനപ്രവര്‍ത്തനങ്ങളും ഭരണവും ഇത്തവണ പാര്‍ട്ടി പ്രചാരണായുധമാക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, എം. വെങ്കയ്യ നായിഡു എന്നിവരും മോദിക്കൊപ്പം പ്രചാരണത്തിനെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.