എ. ശിവ താണുപിള്ളയ്ക്ക് ലാല്‍ബഹാദൂര്‍ ശാസ്ത്രി അവാര്‍ഡ്
Thursday, October 2, 2014 12:14 AM IST
ന്യൂഡല്‍ഹി: ബ്രഹ്മോസ് എയ്റോ സ്പേസ് മുന്‍ ഡയറക്ടര്‍ എ. ശിവ താണുപിള്ളയ്ക്ക് ഈ വര്‍ഷത്തെ ലാല്‍ബഹാദൂര്‍ ശാസ്ത്രി ദേശീയ പുരസ്കാരം. മുന്‍ കേന്ദ്രമന്ത്രി അനില്‍ ശാസ്ത്രി അധ്യക്ഷനായ 11 അംഗ പുരസ്കാര നിര്‍ണയ സമിതിയാണ് പൊതുഭരണം, അക്കാഡമിക്, മാനേജ്മെന്റ് രംഗത്തെ വിദഗ്ധര്‍ക്കു നല്‍കുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി അവാര്‍ഡിന് ശിവ താണുപിള്ളയെ തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്ത്രി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.