ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വീസ
Thursday, October 2, 2014 12:12 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വീസ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ മാഡിസണ്‍ ചത്വരത്തില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇതു പ്രാബല്യത്തിലാക്കി ഉത്തരവിറക്കി. ഇന്ത്യന്‍ വംശജരെന്നു തെളിയിക്കുന്ന കാര്‍ഡ് (പിഐഒ കാര്‍ഡ്) ഉടമസ്ഥര്‍ ഇന്ത്യയില്‍ തങ്ങുന്ന കാലയളവില്‍ ഇനി പോലീസ് റിപ്പോര്‍ട്ടിംഗ് ചെയ്യേണ്ടതില്ല. സാധുവായ പാസ്പോര്‍ട്ടുള്ളിടത്തോളം കാലം പ്രവാസികളുടെ പിഐഒ കാര്‍ഡിന് ഇനിമുതല്‍ സാധുതയുണ്ടായിരിക്കും.


നേരത്തെ 15 വര്‍ഷത്തേക്കാണ് പിഐഒ കാര്‍ഡ് നല്‍കിയിരുന്നത്. ഇതില്‍പ്രകാരം കാര്‍ഡുള്ള വ്യക്തികള്‍ക്ക് ഇന്ത്യയില്‍ വരുന്നതിനു വീസ ആവശ്യമില്ലായിരുന്നു. 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായാല്‍ പിന്നീട് പത്തുവര്‍ഷത്തേക്ക് കാലാവധി നീട്ടിയെടുക്കാം. പിഐഒ കാര്‍ഡ് ഉടമസ്ഥര്‍ 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ ഫോറിനര്‍ റീജണല്‍ രജിസ്ട്രേഷന്‍, ഫോറിനര്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ എന്നിവിടങ്ങളില്‍ പേര് രജിസ്റര്‍ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.