ജനവിധി അംഗീകരിക്കുന്നു: സോണിയ, തിരിച്ചെത്തും: രാഹുല്‍
ജനവിധി അംഗീകരിക്കുന്നു: സോണിയ, തിരിച്ചെത്തും: രാഹുല്‍
Monday, October 20, 2014 11:55 PM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ അംഗീകരിക്കുന്നുവെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് രണ്ടും മൂന്നും തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയതാണ്.

മഹാരാഷ്ട്രയിലും ഹരിയാനയിലെയും രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസ് നിര്‍ണായക പങ്കാളിത്തം വഹിക്കും. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധപതിപ്പിക്കണമെന്നും തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു ശേഷമുളള പ്രസ്താവനയില്‍ സോണിയ ഗാന്ധി പറ ഞ്ഞു.

ജനവിധിയെ അംഗീകരിക്കുന്നുവെന്നാണു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പു ഫലങ്ങളോടു പ്രതികരിച്ചത്. മാറ്റത്തിനു വേണ്ടിയാണു ജനങ്ങള്‍ വോട്ടു ചെയ്തത്.


കഠിനാധ്വാനത്തിലൂടെ കോണ്‍ഗ്രസ് ജനങ്ങളുടെ വിശ്വാസം വീണ്െടടുക്കുമെന്നും അദ്ദേഹംപറ ഞ്ഞു. ബിജെപിയെ രാഹുല്‍ അഭിന ന്ദിക്കുകയും ചെയ്തു. തുടര്‍ച്ചയായി പ തിന ഞ്ചു വ ര്‍ഷം മഹാരാഷ്ട്രയിലും പത്തു വര്‍ഷം ഹരിയാനയിലും കോണ്‍ഗ്രസ് അധികാരത്തിലിരുന്നതാണ്. മാറ്റം ഉണ്ടാകണമെന്ന ജനങ്ങളുടെ ആഗ്രഹമാണു തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ മോശം പ്രകടനം ഗൌരവമായി വിലയിരുത്തുമെന്നു ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.