മഹാരാഷ്ട്രയില്‍ ബിജെപിക്ക് 27.8% വോട്ട്; ശിവസേനയ്ക്ക് 19.4%
Monday, October 20, 2014 11:56 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ വോട്ട് ശതമാനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയായി. 27.8 ശതമാനം വോട്ടാണ് ഇക്കുറി ബിജെപി നേടിയത്. കഴിഞ്ഞതവണ നേടിയത് 14.02 ശതമാനമായിരുന്നു. വോട്ട് ഇരട്ടിയായപ്പോള്‍ സീറ്റ് 46ല്‍നിന്ന് 122 ആയി.

രണ്ടാമതെത്തിയ ശിവസേനയ്ക്കു ലഭിച്ച വോട്ട് 19.4 ശതമാനം വോട്ടാണ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മൂന്നു ശതമാനം അധികമാണിത്. 2009ല്‍ 21.01 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 17.9 ശതമാനം വോട്ടാണ് ലഭിച്ചത്. എന്‍സിപിയുടെ വോട്ടില്‍ നാമമാത്ര വര്‍ധനയുണ്ടായി. 17.3 ശതമാനം വോട്ടാണ് എന്‍സിപിക്കു ലഭിച്ചത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് 3.1 ശതമാനം വോട്ട് കിട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.