ആന്ധ്രയിലെ ദുരിതബാധിത മേഖലകള്‍ രാഹുല്‍ സന്ദര്‍ശിച്ചു
ആന്ധ്രയിലെ ദുരിതബാധിത മേഖലകള്‍ രാഹുല്‍ സന്ദര്‍ശിച്ചു
Monday, October 20, 2014 11:59 PM IST
വിശാഖപട്ടണം: ആന്ധ്രയില്‍ ഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച വിശാഖപട്ടണം മേഖലയിലെ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ സന്ദര്‍ശിച്ചു. ദുരിതബാധിതര്‍ക്ക് അദ്ദേഹം വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ദുരിതബാധിതര്‍ക്കു പരമാവധി സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രഘൂവീര റെഡ്ഡി, പൊന്നാല ലക്ഷ്മയ്യ, ബി. സത്യനാരായണ, മുന്‍ കേന്ദ്രമന്ത്രി ചിരഞ്ജീവി എന്നിവര്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.