ചരിത്രവിജയം: നരേന്ദ്ര മോദി
ചരിത്രവിജയം: നരേന്ദ്ര മോദി
Monday, October 20, 2014 11:51 PM IST
ന്യൂഡല്‍ഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പു വിജയത്തെ ചരിത്രവിജയമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതു ബിജെപിക്കു അളവറ്റ അഭിമാനവും സന്തോഷവുമാണു നല്‍കുന്നതെന്നും പ്രതികരിച്ചു. ബിജെപി പ്രവര്‍ത്തകരുടെ അക്ഷീണപ്രയത്നത്തെ അഭിനന്ദിച്ച മോദി രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു. ചരിത്രവിജയം! ബിജെപിക്ക് അളവറ്റ സന്തോഷവും അഭിമാനവും. ഇതിനായി അക്ഷീണം പ്രയത്നിച്ച പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. -തെരഞ്ഞെടുപ്പു വിജയത്തിനു പിന്നിലെ ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു. തൊട്ടുപിന്നാലെ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റും പുറത്തുവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.