കള്ളപ്പണം, രാമക്ഷേത്രം: മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആര്‍എസ്എസ്
കള്ളപ്പണം, രാമക്ഷേത്രം:  മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആര്‍എസ്എസ്
Tuesday, October 21, 2014 12:12 AM IST
ലക്നോ: കള്ളപ്പണം, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ പ്രശ്നങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആര്‍എസ്എസ്. കള്ളപ്പണം തിരിച്ചെത്തിക്കുന്ന പ്രശ്നത്തില്‍ എന്താണു പ്രശ്നമെന്നു വ്യക്തമല്ല. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടത് അവരുടെ കടമയാണ്. കള്ളപ്പണം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ വേണമെന്നാണ് സാധാരണ ജനങ്ങളെപ്പോലെ തങ്ങളുടെയും ആവശ്യമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. മൂന്നുദിവസം നീണ്ട ആര്‍എസ്എസ് ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി.

അയോധ്യയില്‍ രാമക്ഷേത്രം നിലനില്‍ക്കുന്നുണ്െടന്നും നിരവധിയാളുകള്‍ എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കെത്താറുണ്െടന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ ക്ഷേത്രം നിര്‍മിക്കുക എന്നതുമാണു നിലവിലുള്ള ഏകപ്രശ്നം. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ തടസങ്ങളെല്ലാം മറികടന്ന് തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകണം.


കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പ്രശംസകള്‍കൊണ്ടു മൂടാനും ആര്‍എസ്എസ് നേതാവ് മടിച്ചില്ല. മാറ്റത്തിനുവേണ്ടിയുള്ള കാറ്റു തുടരുകയാണെന്നാണു മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യം സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തേണ്ട ആവശ്യം സംഘടനയ്ക്കില്ല. തീരുമാനം ആര്‍എസ്എസ് നേതാക്കളുടേതാണ്.

ലൌ ജിഹാദ് പ്രശ്നം സംബന്ധിച്ച് ഹിന്ദുസമൂഹം ബോധവാന്മാരാകണം. എന്നാല്‍, ലൌജിഹാദ് ഒരു വര്‍ഗീയപ്രശ്നമല്ല. ഇരകളാകുന്ന വനിതകളെക്കുറിച്ചാണ് ആലോചിക്കേണ്ടത്. മീററ്റിലെ വിവാദമായ ലൌ ജിഹാദ് കേസില്‍ പെണ്‍കുട്ടി നിലപാടു മാറ്റിയതിനെക്കുറിച്ചു പ്രതികരിക്കാന്‍ ആര്‍എസ്എസ് നേതാവ് വിസമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.