ആസാമില്‍ ഭീകരന്‍ അറസ്റില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു
Tuesday, October 21, 2014 12:38 AM IST
ദിഫു(ആസാം): കാര്‍ബി പീപ്പിള്‍സ് ലിബെറേഷന്‍ ടൈഗേഴ്സ്(കെപിഎല്‍ടി) ഭീകരന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം അറസ്റിലായി. പരിക്കേറ്റ രണ്ടുപേര്‍ രക്ഷപ്പെട്ടു. ആസാമിലെ കാര്‍ബി ആംഗ്ലോംഗ് ജില്ലയിലാണു സംഭവം.

കഴിഞ്ഞദിവസം രാത്രിയില്‍ ലാംഗ്ലക്ഷോ ഗ്രാമത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിനിടെ കെപിഎല്‍ടി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.