മണിപ്പൂരില്‍ കോണ്‍ഗ്രസിനും നാഗാലാന്‍ഡില്‍ എന്‍പിഎഫിനും വിജയം
Tuesday, October 21, 2014 12:16 AM IST
ഇംഫാല്‍: മണിപ്പൂരിലെ ഹിയാംഗ്ലം നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇലാംഗ്ബം ദ്വിജാമണി വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 1829 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ദ്വിജാമണി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥിയാണു മൂന്നാംസ്ഥാനത്ത്. മുമ്പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളയാളാണു ദ്വിജാമണി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായിരുന്നു ഹിയാംഗ്ലം.

നാഗാലാന്‍ഡിലെ നോര്‍ത്തേണ്‍ അന്‍ഗാമി-2 മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ഥി ഡോ. നെഫ്രെസോ കെഡിറ്റ്സു വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥിയെയാണ് ഡോ. നെഫ്രെസോ കെഡിറ്റ്സു പരാജയപ്പെടുത്തിയത്. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ എന്‍പിഎഫിന്റെ സഖ്യകക്ഷിയാണു ബിജെപി. മുന്‍ മുഖ്യമന്ത്രി നെഫ്യൂ റിയോ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.