ഹുദ്ഹുദ് തൂത്തെറിഞ്ഞ ഗ്രാമം ദത്തെടുത്തു കേന്ദ്രമന്ത്രിയുടെ മാതൃക
Saturday, October 25, 2014 12:27 AM IST
ന്യുഡല്‍ഹി: ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ നാമാവശിഷ്ടമായ ആന്ധ്രപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ചെപ്പള ഉപ്പഡ ഗ്രാമം കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു ദത്തെടുത്തു. വിശാഖപട്ടണം ജില്ലയിലെ തീരമേഖലയിലുള്‍പ്പെട്ട ഗ്രാമമാണിത്. ഹുദ്ഹുദ് വീശിയടിച്ചതോടെ പലര്‍ക്കും വീടും സമ്പത്തുമെല്ലാം നഷ്ടമായി. ഗ്രാമത്തിന്റെ പുനര്‍നിര്‍മാണം കേന്ദ്ര നഗരവികസനമന്ത്രാലയമാകും നടത്തുക. തന്റെ ഒരുമാസത്തെ ശമ്പളവും എംപി ഫണ്ടില്‍ നിന്നും 25 ലക്ഷവും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ വെങ്കയ്യ നായിഡു നേരത്തെ നല്കിരുന്നു.


മന്ത്രിയുടെ പാത പിന്തുടര്‍ന്നു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സ്വര്‍ണഭാരതി ട്രസ്റ് ഗ്രാമത്തിന്റെ പുനര്‍നിര്‍മാണത്തിനു 10 ലക്ഷം രൂപ സമാഹരിച്ചുനല്കി. കഴിഞ്ഞ രണ്ടുദിവസമായി വെങ്കയ്യനായിഡു ഹുദ്ഹുദ് നാശംവിതച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.