തീവ്രവാദി ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
Saturday, October 25, 2014 1:01 AM IST
അഗര്‍ത്തല: വടക്കന്‍ ത്രിപുരയിലെ ധലായി ജില്ലയിലെ മാല്‍ഡപ്പാറയില്‍ എന്‍എല്‍എഫ്ടി തീവ്രവാദികളുടെ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ല പ്പെട്ടു. ബിഹാര്‍ സ്വദേശിയായ ബിശ്വാസ്കുമാര്‍(26) ആണു കൊല്ലപ്പെട്ടത്. ബംഗ്ളാദേശ് അതിര്‍ത്തിയിലാണു സംഭവം. പട്രോളിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന ബിഎസ്എഫ് സംഘത്തിനു നേര്‍ക്ക് തീവ്രവാദികള്‍ ആക്രമണം നടത്തുകയാണുണ്ടായത്. ജവാന്മാര്‍ പ്രത്യാക്രമണം നടത്തിയെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.