അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
Saturday, October 25, 2014 12:09 AM IST
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നു. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സൈനികപോസ്റുകള്‍ക്കു നേരേ പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തു.

ദീപാവലി ദിനത്തിലും പാക് സേന അന്താരാഷ്ട്ര അതിര്‍ത്തിയിലും സാംബ, കഠുവ, ജമ്മു ജില്ലകളിലും കനത്തതോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയ്ാു പാക് വെടിവയ്പു നടത്തുന്നതെന്നു സംശയിക്കുന്നതായി ബിഎസ്എഫ് പ്രതിനിധി പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.


അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തില്‍ ഈ മാസം ഇതുവരെ 10 പേര്‍ക്കു ജീവഹാനി നേരിടുകയും 95 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 13 പേര്‍ ജവാന്മാരാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ 30,000ത്തോളം പേര്‍ വീടുപേക്ഷിച്ചു സുരക്ഷിതസ്ഥാനങ്ങളിലേക്കു പലായനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.