അദാനി ഗ്രൂപ്പിന്റെ താപനിലയത്തിന് 370 ഏക്കര്‍ വനഭൂമി അനുവദിച്ചു
Saturday, October 25, 2014 12:10 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ വിദര്‍ഭ മേഖലയിലെ ഗോണ്ടിയയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പിന് 148.59 ഹെക്ടര്‍ (370 ഏക്കര്‍) വനഭൂമി നല്കാന്‍ സര്‍ക്കാരിന്റെ അനുമതി.

നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന അദാനി താപനിലയത്തിനുള്ള ശ്രമം 2008ല്‍ തുടങ്ങിയതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വര്‍ഷം ഓഗസ്റ് 28ന് പദ്ധതിക്ക് അന്തിമാനുമതി നല്കി. തുടര്‍ന്നു താപവൈദ്യുത നിലയത്തിനു വനംഭൂമി വിട്ടുനല്കി ഒക്ടോബര്‍ 20നു മഹാരാഷ്ട്ര വനംവകുപ്പിന്റെ ഉത്തരവിറങ്ങി. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ രാഷ്ട്രപതിഭരണമാണ്.


1980 മെഗാവാട്ടിന്റെ താപനിലയം കല്‍ക്കരി ഉപയോഗിച്ചുള്ളതാണ്. ടിരോദയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ മേഖലയില്‍ അദാനി ഗ്രൂപ്പിന് 3300 മെഗാവാട്ടിന്റെ വൈദ്യുതനിലയമുണ്ട്. ഊര്‍ജം, ലോജിസ്റിക്സ്, ധാതു സമ്പത്ത് മേഖലകളില്‍ അദാനി ഗ്രൂപ്പിനു വന്‍ നിക്ഷേപമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.