ഹൈദരാബാദില്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ച സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ കസ്റഡിയില്‍
Thursday, October 30, 2014 12:15 AM IST
ഹൈദരാബാദ്: ഇറാക്കിലെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റേറ്റില്‍ (ഐഎസ്) ചേരാന്‍ ശ്രമിച്ച സോഫ്റ്റ്വെയര്‍ എന്‍ജിനിയറെ പോലീസ് പിടികൂടി. ഗുഗിള്‍ മുന്‍ ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ മുനാവദ് സല്‍മാന്‍ (30)ആണ് പിടിയിലായത്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേന ഐഎസില്‍ ചേരാന്‍ ഇയാള്‍ താത്പര്യം പ്രകടിപ്പിച്ചതായി ഹൈദരാബാദ് പോലീസ് കണ്െടത്തിയിരുന്നു. ഏഴു മാസം മുമ്പാണ് മുനാവദ് ഗൂഗിളിന്റെ ഹൈദരാബാദിലെ ഓഫീസില്‍നിന്നു ജോലി രാജിവച്ചത്. പിന്നീട് സൌദി അറേബ്യന്‍ വിസയ്ക്കായി ശ്രമിച്ചുവരികയായിരുന്നു. അവിടെനിന്ന് ഇറാക്കിലേക്കു പോകാനായിരുന്നു പദ്ധതി. ബുധനാഴ്ചയാണു മുനാവദ് പിടിയിലായത്. ഇയാളെ പിന്നീട് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പംവിട്ടയച്ചു. മുനാവദിനെതിരേ കേസെടുത്തിട്ടില്ലെന്നു പോലീസ് പറ ഞ്ഞു.


നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനെന്നു സംശയിക്കുന്നയാളെയും ഇന്ത്യന്‍ മുജാഹിദീന്റെ മാധ്യമചുമതല വഹിക്കുന്നയാളെയും ഒക്ടോബര്‍ 22ന് സെക്കന്ദരാബാദില്‍നിന്നു ഹൈദരാബാദ് പോലീസ് അറസ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.