ശിവസേന ഉടന്‍ സര്‍ക്കാരില്‍ ചേര്‍ന്നേക്കില്ല
Thursday, October 30, 2014 12:18 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുത്തതിനെത്തുടര്‍ന്നു ശിവസേന നേതാക്കളുമായി ഉദ്ധവ് താക്കറെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് തീരുമാനങ്ങളൊന്നും ചര്‍ച്ചയിലുണ്ടായില്ലെന്നാണു സൂചന. അതേസമയം, ശിവസേനയുമായി ഇപ്പോള്‍ ചര്‍ച്ചകളില്ലെന്നും വെള്ളിയാഴ്ച സത്യപ്രതിജ്ഞയ്ക്കു ശേഷം മാത്രമാകും ചര്‍ച്ചയെന്നും മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി.


ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സേനാ നേതാക്കളായ സുഭാഷ് ദേശായി, അനില്‍ ദേശായി, വിനായക് റൌത് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്നു ശിവസേന വക്താവ് നീ ലം ഗോര്‍ഹെ പറഞ്ഞു.

സുഭാഷ് ദേശായിയും അനില്‍ ദേശായിയും ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി നേരത്തേ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.