ഗോവയെ സമ്പൂര്‍ണ സിനിമാ കേന്ദ്രമാക്കുമെന്നു പ്രഖ്യാപനം
ഗോവയെ സമ്പൂര്‍ണ സിനിമാ കേന്ദ്രമാക്കുമെന്നു പ്രഖ്യാപനം
Friday, November 21, 2014 11:55 PM IST
തോമസ് മത്തായി കരിക്കംപള്ളില്‍

പനാജി: സിനിമാ നിര്‍മാണത്തിലും പ്രദര്‍ശനത്തിലും ഗോവയെ ഇന്ത്യയുടെ കേന്ദ്രമാക്കുമെന്നു ഗോവ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും 45-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു.

സിനിമാ നിര്‍മാണകാര്യത്തില്‍ ഗോവയെ പൂര്‍ണസജ്ജമാക്കുമെന്നാണ് ഗോവ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പ്രഖ്യാപിച്ചത്. നിര്‍മാണത്തിനാവശ്യമായ ഒരു കാര്യവും പുറത്തുനിന്ന് എത്തിക്കേണ്ടി വരില്ല. സാങ്കേതിക ഏര്‍പ്പാടുകള്‍ എല്ലാം സംസ്ഥാനത്തു തന്നെ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു.

അന്താരാഷ്ട്ര സിനിമാ മേളയു ടെ സ്ഥിരം വേദി ഗോവയാക്കിക്കഴിഞ്ഞ സ്ഥിതിക്ക് മേളയ്ക്കു സ്വന്തമായ വേദിയും സംവിധാന ങ്ങളും അടിസ്ഥാനസൌകര്യങ്ങളും സജ്ജമാക്കുമെന്നാണ് മുന്‍ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചത്. പത്തു മാസത്തിനുള്ളില്‍ സ്വന്തം സ്ഥലത്തു വേദിയുയരും. അടുത്ത മേള അവിടെവച്ചായിരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

മതസൌഹൃദവും മൈത്രിയുമുള്ള ജനങ്ങള്‍ അധിവസിക്കുന്ന, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന, പ്രകൃതിസൌന്ദര്യം നിറ ഞ്ഞ, പൈതൃകമുള്ള ഗോവ എല്ലാം കൊണ്ടും സിനിമകള്‍ക്കു പശ്ചാത്തലമാകാന്‍ അനുയോജ്യമാണെന്നു ഇരുവരോടുമൊപ്പം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ബ്രോഡ്കാസ്റിംഗ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയും ചൂണ്ടിക്കാട്ടി.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കി ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തിരി തെളിച്ച് ഉദ് ഘാടനം നിര്‍വഹിച്ചു. ചീഫ് ഗസ്റ് അമിതാഭ് ബച്ചനും ഗസ്റ് ഓഫ് ഓണര്‍ രജനികാന്തുമായിരുന്നു. ഇന്ത്യന്‍ സെന്റിനറി പേഴ്സണാലിറ്റി ഓഫ് ദി ഈയറായി തെരഞ്ഞെടുക്കപ്പെട്ട രജനീകാന്തിന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലിയും അമിതാഭ് ബച്ചനും ചേര്‍ന്നു പുരസ്കാരം സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റും ജയമുദ്രയും പൂച്ചെണ്ടും ഷാളും കൈമാറി. കാവ്യനീതി കാണപ്പെടുന്ന ഏക കലാരൂപം സിനിമയാണെന്നു പിതാവു പറഞ്ഞിട്ടുണ്െടന്ന് അമിതാഭ് ബച്ചന്‍ പ്രസംഗത്തില്‍ ഓര്‍മിച്ചു.


ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക നൃത്തവിസ്മയ പ്രതിഭകളെ സ്മരിക്കാനായി ശോഭനയുടെയും വിനീതിന്റെയും നേതൃത്വത്തിലുള്ള സംഘം ശ്രദ്ധാഞ്ജലി നൃത്തശില്പം അവതരിപ്പിച്ചു. വൈജയന്തിമാല, കമല്‍ഹാസന്‍, വഹീദ റഹ്മാന്‍, സിതാര ദേവി, പദ്മിനി തുടങ്ങിയവരുടെ ഉത്കൃഷ്ടമായ നൃത്തപാടവം സ്ക്രീനില്‍ തെളിയവേ അതിനൊപ്പമാണു സംഘം നൃത്തം ചെയ്തത്.

സിനിമ താരങ്ങളായ അനുപം ഖേറും രവീണ ടണ്ടനും പരിപാടി കോമ്പയര്‍ ചെയ്തു. കേന്ദ്ര സഹ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍, ഗോവ ചീഫ് സെക്രട്ടറി ആര്‍.കെ.ശ്രീവാസ്തവ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ സെക്രട്ടറി ബിമല്‍ ജുല്‍ക്ക്, ഇന്റര്‍നാഷണല്‍ ഫിലിം ജൂറി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. മേളയുടെ സിഗ്നേച്ചര്‍ ഫിലിം ഡാന്‍സ് ഓഫ് പീക്കോക്ക്സ് ഷാജി കരുണാണു തയാറാക്കിയിട്ടുള്ളത്. 48 സെക്കന്‍ഡുള്ള സിഗ്നേച്ചര്‍ ഫിലിം എല്ലാ സ്ക്രീനിംഗുകളുടെ തുടക്കവും പ്രദര്‍ശിപ്പിക്കും. മഴയും പ്രകൃതിയും ചേര്‍ത്തുള്ളതാണ് ഫിലിം. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ ആദ്യാക്ഷരങ്ങള്‍ ഇതിലുണ്ട്. മണ്‍സൂണിന്റെ പ്രാധാന്യവും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയും ഇതു ദ്യോതിപ്പിക്കുന്നു. 79 രാജ്യങ്ങളില്‍നിന്നുള്ള 178 ഫിലിമുകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.